ജഡേജ സ്ഥാനമൊഴിഞ്ഞു, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ വീണ്ടും ധോണി

മുംബൈ | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ക്യാപ്റ്റര്‍ സ്ഥാനത്തേക്ക് എം.എസ്. ധോനി തിരിച്ചെത്തി. രവീന്ദ്ര ജഡേജ രാജിവയ്ക്കും ധോണിയോട് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. എട്ടില്‍ രണ്ടു കളി മാത്രം ജയിച്ച ചെന്നൈ നിലയില്‍ ഒമ്പതാം സ്ഥാനത്താണ്.

കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി ഈ സീസണിന്റെ തുടക്കത്തിലാണ് രവീന്ദ്ര ജഡേജയ്ക്കു ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയത്. എന്നാല്‍, ടീമിന്റെ മോശം പ്രകടനവും ജഡേജയുടെ മോശം ഫോമുമാണ് ആരാധകര്‍ കണ്ടത്. പ്രതീക്ഷിക്കാത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിട്ടാണ് ജഡേജയുടെ നടപടിയെന്ന് സൂപ്പര്‍ കിംഗ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here