മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരും. പട്ടികയിലെ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരെ പിന്തള്ളിയാണ് രവി ശാസ്ത്രി തുടരുന്നത്.

കപില്‍ദേവ് അധ്യക്ഷനു മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്വാദ് എന്നിവരുള്‍പ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു മുന്‍ഗണന നല്‍കുമെന്ന് ഉപദേശക സിമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശീലകന്റെ ആനുകൂല്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ബി.സി.സി.ഐ തീരുമാനിക്കും. 2021ലെ ടി 20 വേള്‍ഡു കപ്പ് വരെയാണ് നിയമന കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here