ആ മനോഹര ബൈസിക്കിൾ കിക്ക് റിച്ചാലിസണിന്റെ ബൂട്ടിൽ നിന്ന്, അഞ്ചു ലോകകപ്പുകളിൽ ഗോളടിക്കുന്ന താരമായി റൊണാൾഡോ

ദോഹ | ആദ്യ പകുതിയിലെ മുതലാക്കാനാകാത്ത നിരവധി അവസരങ്ങൾക്ക് രണ്ടാം പകുതിയിൽ റിച്ചാലിസൺ അതിമനോഹര നിമിഷങ്ങൾ കൊണ്ട് ബ്രസീൽ പരിഹാരം കണ്ടു. ആദ്യ ഗോൾ റീബൗണ്ട് നൽകിയ പന്തിൽ നിന്നായിരുന്നു. രണ്ടാം ഗോളിലാണ് റിച്ചാലിസൺ തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന ഗോളുകളുടെ പട്ടികയിലേക്ക് അത് സ്ഥാനം പിടിക്കുകയും ചെയ്തു. മത്സരത്തിലുടനീളം വിംഗിലൂടെ കുതിച്ചുകയറിയ വിനീഷ്യസ് ജൂനിയർ നൽകിയ പാസ് കാലിൽ സ്വീകരിച്ച് തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ സൈബീരിയൻ ഗോൾപോസ്റ്റിലേക്ക് വെടിയുണ്ട പായിക്കുകയായിരുന്നു താരം.സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധത്തെ കീറിമുറിച്ച് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. 62ാം മിനുട്ടിൽ നെയ്മർ നൽകിയ പാസ് വിനീഷ്യസ് ഗോൾപോസ്റ്റിലേക്ക് ഉതിർത്തെങ്കിലും തിരിച്ചുവന്നു. തുടർന്നായിരുന്നു റിച്ചാലിസൺ ഊഴം. ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

തുടക്കം ഗംഭിരമാക്കി
റൊണാൾഡോയും പോർച്ചുഗലും

മറ്റൊരു മത്സരത്തിൽ ഘാനയ്ക്കെതിരെ 3–2ന്റെ വിജയവുമായി തുടക്കം ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും. ആദ്യ പകുതിയിലെ ഗോള്‍ ക്ഷാമത്തിനു ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലും ഘാനയും ചേർന്ന് അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയത്. അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഘാനയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ റൊണാൾഡോയുടെ പേരിലായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനൽറ്റി), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ വല കുലുക്കി.

Quatar Fifa world cup Portugal Brazil starts with victoryLEAVE A REPLY

Please enter your comment!
Please enter your name here