ഇംഗ്ലണ്ട് ആറാടി, അവസാന മിനിട്ടുവരെ നെതർലൻഡ്സ് വിയർത്തു, യു.എസ്.എയും വെയ്ൻസും പോയിന്റ് പങ്കിട്ടു

ദോഹ | സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. ഇതോടെ, ഗ്രൂപ്പ് എയിൽ ഇക്വഡോറിനൊപ്പം നെതർലൻഡ്സിനും മൂന്നു പോയിന്റായി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. നെതർലൻഡ്സ് ആകട്ടെ, ഒൻപതാം ലോകകപ്പിലും ആദ്യ മത്സരത്തിൽ അജയ്യരായി തുടങ്ങി.

മറ്റൊരു മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെ വെയ്ൻസ് സമനില പിടിച്ചു. ആദ്യ പകുതിയിൽ യുഎസ്എ നേടിയ ഗോൾ, 82–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ സമനിലയിൽ പിടിച്ചു. ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയാണിത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇറാനെതിരെ ഗോളുകളിൽ ‘ആറാടി’യ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു. 2018 ലോകകപ്പിൽ പാനമയ്‌ക്കെതിരെ ഇംഗ്ലണ്ട് 6–1ന് വിജയിച്ചിരുന്നു.


Qatar world cup second day match
LEAVE A REPLY

Please enter your comment!
Please enter your name here