ലോക ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട പി.വി. സിന്ധുവിന്റെ അപൂര്‍വ്വചിത്രം പങ്കുവച്ചത് ഞെട്ടിച്ചിരിക്കയാണ് കേരളത്തിന്റെ സ്വന്തം പി.ടി. ഉഷ. പി.വി. സിന്ധു തന്റെ ബാല്യകാലത്ത് പി.ടി. ഉഷയെ കാണാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ട്വിറ്ററിലൂടെ ഉഷ പങ്കുവച്ചത്

”കഠിനാധ്വാനം പുറത്തെടുക്കുമ്പോള്‍ സ്‌പോര്‍ട്‌സിനോടുള്ള സ്‌നേഹവും സമര്‍പ്പണവും അംഗീകരിക്കപ്പെട്ടും. സിന്ധുവിന്റെ ഈ വിജയം വരും തലമുറകളെ സ്വാധീനിക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍” -എന്നെഴുതിയശേഷമാണ്
പഴയഫോട്ടോ ഉഷ ട്വിറ്ററിലിട്ടത്.

കറുത്ത ടീഷര്‍ട്ടും ജീന്‍സുമിട്ട് ഉഷയുടെ മടിയില്‍ പുഞ്ചിരിയോടെയിരിക്കുന്ന കുഞ്ഞുസിന്ധുവിനെക്കണ്ട് അമ്പരന്നിരിക്കയാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here