ബാസല്‍: ഫൈനലില്‍ തോല്‍ക്കുന്നുവെന്ന പതിവ് പല്ലവിക്ക് വിരാമമിട്ട് ലോക ബാഡ്മിന്റണ്‍ കിരീടം ചൂടി ഇന്ത്യയുടെ പി.വി. സിന്ധു. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7/ 21-7) അടിയറവു പറയിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം. 38 മിനിട്ടു മാത്രമാണ് മത്സരം നീണ്ടുനിന്നത്.

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമണിയുന്ന ആദ്യ ഇന്ത്യക്കാരിയായും സിന്ധു മാറി. 2017 ല്‍ നൊസോമി ഒക്കുഹാരയോടും 2018 ല്‍ സ്‌പെഷയിനിന്റെ കരോളിന മരിനോടും സിന്ധു പരാജയപ്പെട്ടിരുന്നു. 2013, 14 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലനേട്ടം കൈവരിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡലുകള്‍ നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധുവിന് സ്വന്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here