പി.വി. സിന്ധു കേരളത്തിലെത്തി, സ്വീകരണം വൈകുന്നേരം

0

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി. സിന്ധു കേരളത്തിലെത്തി. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം സന്ദര്‍ശനം നടത്തിയ സിന്ധു കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും സന്ദര്‍ശിച്ചു. വൈകുന്നേരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിന്ധുവിന് സ്വീകരണം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സിന്ധുവിന് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here