ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമായി ഋഷഭ് പന്ത്. ഏഴു ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെ 28 പന്തിലാണ് പന്ത് ലക്ഷ്യം കണ്ടത്. 1982 ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ 50 തികച്ച കപില്‍ ദേവിന്റെ പ്രകടനത്തെയാണ് പന്ത് മറികടന്നത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിന്റെ രണ്ടാം ദിവസത്തെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സിനു ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ശ്രേസ് അയ്യരും അര്‍ദ്ധസെഞ്ച്വറി നേടി.