ഫുഷു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന്‍ യുവിനെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 11-21, 21-17, 21-11. സിന്ധുവിന്റെ ആദ്യ ചൈന ഓപ്പണ്‍ കിരീടമാണിത്. ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here