ലണ്ടന്‍: 2024 ഒളിമ്ബിക് ഗെയിംസില്‍ ബ്രേക്ക് ഡാന്‍സും മത്സര ഇനമാകും. ബ്രേക്ക് ഡാന്‍സ് അടക്കം നാല് പുതിയ മത്സര ഇനങ്ങള്‍ക്കാണ് പാരീസ് ഒളിമ്ബിക്സില്‍ പച്ചക്കൊടി കിട്ടിയിരിക്കുന്നത്. ബ്രേക്ക്ഡാന്‍സ് കൂടാതെ, സര്‍ഫിങ്, സ്കേറ്റ്ബോര്‍ഡിങ്, സ്പോര്‍ട്സ് ക്ലൈംബിങ് തുടങ്ങിയവയാണ് പുതിയ ഇനങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുവാക്കളായ പ്രേക്ഷകരെ ആകര്‍ഷിക്കാനാണ് പുതിയ മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രേക്ക്ഡാന്‍സ് പോലുള്ള മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ കാണികളുടെ പങ്കാളിത്തം കൂട്ടാമെന്നാണ് ഒളിമ്ബിക് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. 1970 കളില്‍ യുഎസ്സിലാണ് ബ്രേക്ക്ഡാന്സിന്റെ ആരംഭം. ഹിപ് ഹോപ് സംസ്ക്കാരത്തിന്റെ ഭാഗമായി അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍, ലാറ്റിനോ വംശജരായ ചെറുപ്പക്കാര്‍ അവതരിപ്പിച്ചു തുടങ്ങിയ തെരുവ് നൃത്ത രീതിയാണിത്. ബ്രേക്ക്ഡാന്‍സ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ബി ബോയിംഗ് എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. ബ്രേക്ക് ഡാന്‍സ് ചെയ്യുന്നവരെ ബി ബോയ്സ്(b-boys), ബി ഗേള്‍സ് b-girls), അല്ലെങ്കില്‍ ബ്രേക്കേഴ്സ് എന്നാണ് വിളിക്കുക. ടോപ് റോക്ക്, ഡൗണ്‍ റോക്ക്, പവര്‍ മൂവ്സ്, ഫ്രീസ് തുടങ്ങി നാല് തരത്തിലുള്ള നീക്കങ്ങളാണ് ഈ നൃത്ത രീതിക്കുള്ളത്.
ആദ്യ കാലങ്ങളില്‍ ഹിപ് ഹോപ് സംഗീതം മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ പിന്നീട് ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ഉള്ള പല മറ്റു സംഗീതശാഖ കളുടെകൂടെയും ഇത് അവതരിപ്പിച്ചു തുടങ്ങി. യുഎസ്സില്‍ ആരംഭിച്ചതാണെങ്കിലും ഇന്ന് ലോകത്തെമ്ബാടുമായി നിരവധി ആരാധകരും നര്‍ത്തകരും ഉള്ള നൃത്ത ഇനമാണ് ബ്രേക്ക്ഡാന്‍സ്.