റണ്‍മഴ ഉണ്ടായില്ല, കളി ജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

0

തിരുവനന്തപുരം: വിചാരിച്ചപോലെ കാര്യവട്ടത്ത് റണ്‍മഴ പെയ്തില്ല. കേവലം 105 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പതിനഞ്ച് ഓവറില്‍ ലക്ഷ്യം കണ്ട് പരമ്പര സ്വന്തമാക്കി.

ആറു റണ്ണെടുത്ത ശീഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ 56 പന്തില്‍നിന്ന് 63 ഉം ക്യാപ്റ്റര്‍ കോലി 29 പന്തില്‍ നിന്ന് 33 റണ്‍സും നേടി. മൂന്നു വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കുവേണ്ടി ജഡേജ നാലും ഭൂംറയും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റുകളും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here