തോല്‍വി ചോദിച്ചു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

0

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിനോട് തോല്‍വി ചോദിച്ചുവാങ്ങി കേരള ബ്ലാസ്റ്റേര്‍സ്. കളിയുടെ എക്ട്രാടൈമിലാണ് നോര്‍ത്ത് ഈസ്റ്റ് രണ്ടു ഗോളുകളും നേടിയത്.

ബ്ലാസ്റ്റേഴ്‌സിനായി 73 ാം മിനിറ്റില്‍ മാതേയ് പൊപ്ലാട്‌നിക്കാണ് ഗോള്‍ നേടിയത്. 90 മിനുട്ടുവരെ വിജയം മണത്ത ബ്ലാസ്റ്റേര്‍സ് അനാവശ്യ ഫൗളിലൂടെ പെനാല്‍ട്ടിക്ക് അവസരം സൃഷ്ടിച്ചത്തോടെ ആരാധകരുടെ ഇടനെഞ്ച് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ പിറന്നു. മിനിട്ടുകള്‍ക്കുള്ളില്‍ രണ്ടാമത്തെ വിജയ ഗോളും.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങുന്നത്. ലഭിച്ച അവസരങ്ങള്‍ ഇരുടീമുകളും പാഴാക്കിയപ്പോള്‍ മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റും ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും നിര്‍ണായക മല്‍സരത്തില്‍ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here