ഇസ്താംബുള്‍ | വനിതാ ബോക്സിംഗ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത് സരീനു സ്വര്‍ണം. തായ്ലന്‍ഡിന്റെ ജിറ്റ്പോങ്് ജിറ്റാമാസിനെയാണ് ഫൈനലില്‍ സരീന് ഇടിച്ചിട്ടത്. 52 കിലോ വിഭാഗത്തിലാണ് സരീന്റെ സ്വര്‍ണ നേട്ടം. വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം അണിയുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്. നേരത്തെ മേരി കോം (ആറു വട്ടം), സരീതാ ദേവി, ജെന്നി ആര്.എല്‍, ലേഖ കെ.സി എന്നിവരും ലോകചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.