ഏഷ്യാ കപ്പ്: പാകിസ്ഥാനെതിരെ പുതിയ ചരിത്രമെഴുതി രോഹിത് ശര്‍മ ശീഖര്‍ ധവാന്‍ സഖ്യം

0

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് രോഹിത് ശര്‍മ ശീഖര്‍ ധവാന്‍ സഖ്യം. ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെയ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് കഴിഞ്ഞ ദിവസം പിറന്ന 210 റണ്‍സ്. റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ധവാനും രോഹിത്തും ചേര്‍ന്ന് സ്വന്തമാക്കി.

1998ല്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് അടിച്ചെടുത്ത 159 റണ്‍സായിരുന്നു ഇതിനുമുമ്പ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട്. 2009ല്‍ ന്യൂസിലന്‍ഡിനെതിരെ സെവാഗും ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സായിരുന്നു റണ്‍സ് പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here