പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യാകപ്പ് ഫൈനലില്‍

0

ക്വാലാലംപുര്‍: പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു. ആദ്യ ഓവറില്‍ മിതാലി രാജിനേയും മൂന്നാം ഓവറില്‍ ദീപ്തി ശര്‍മ്മയേയും നഷ്ടപ്പെട്ടെങ്കിലും സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പാകിസ്ഥാനേയും ഇന്ത്യയേയും കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്റ്, ആതിഥേയരായ മലേഷ്യ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here