ധോണി ഒഴിഞ്ഞു, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രവീന്ദ്ര ജഡേജ നയിക്കും

ചെന്നൈ | പുതിയ സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മഹേന്ദ്രസിംഗ് ധോണി. പുതിയ സീസണില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്ഥിരീകരിച്ചു.

ടീമിന്റെ തുടക്കകാലം മുതല്‍ അവര്‍ക്കു മുന്നേറ്റം സമ്മാനിച്ച നായകനാണ് ധോണി. 2012 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ നയിച്ച് സുരേഷ് റെയ്‌നയായിരുന്നു. പിന്നാലെയാണ് 33 കാരനായ ജഡേജയ്ക്ക് ടീമിന്റെ അമരത്തെത്താനുള്ള നിയോഗം.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയ്ക്ക് നിലവിലെ റണ്ണേഴ്‌സ് അപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടണം.

LEAVE A REPLY

Please enter your comment!
Please enter your name here