മഡ്ഗാവ്: മോഹന്‍ ബഗാന്‍ ഒരുക്കിയ ഗോള്‍ ശയ്യയിലേക്കു വീണ കേരള ബ്ലാസ്‌റ്റേഴ്‌സിനു എഴുന്നേല്‍ക്കാനായില്ല. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബാഗാനോട് 4-2ന് പരാജയം ഏറ്റുവാങ്ങികൊണ്ട് ഐ.എസ്.എല്‍ പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി.

ബഗാനായി ഹ്യൂഗോ ബൗമസ് ഇരട്ട ഗോള്‍ നേടി. റോയ് കൃഷ്ണയും ലിസ്റ്റണ്‍ കോളാസോയും ഓരോ ഗോള്‍ വീതം കണ്ടെത്തി. ബ്ലാസ്‌റ്റേഴ്‌സിനായി സഹല്‍ അബ്ദുല്‍ സമദും ജോര്‍ജ് ഡയസും വല കുലുക്കി. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ മോഹന്‍ ബഗാന്‍ ലീഡെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here