മണിയാശാന്റെ ചങ്കിടിപ്പും അര്‍ജന്റിന

0
മണി മണിയായാണ് ആശാന്‍ ഓരോന്ന് തട്ടിവിടുന്നത്. അത് മുഖത്ത് നോക്കിയാണേലും, ഫെയ്‌സ്ബുക്കിലാണേലും മണിയാശാന് ഒരേ മെയ്‌വഴക്കമാണ്. പുതിയ പിള്ളാരൊക്കെ പന്തിന് പിറകേയോടിത്തുടങ്ങും മുമ്പേ ആശാന് പന്തുകളി ഹരമാണ്.
ലോകകപ്പ് പ്രമാണിച്ച് പന്തുകളി പ്രേമം വ്യക്തമാക്കുന്നവരുടെ കൂട്ടത്തില്‍ മണിയാനും ഇട്ടു ഒന്നാന്തരമൊരു പോസ്റ്റ്. അതും ജെഴ്‌സിയൊക്കെയിട്ട് പന്തില്‍ ചവിട്ടി നിന്നാണ് ആശാന്‍ ‘അര്‍ജന്റിന’യോട് ഐക്യപ്പെട്ടത്. പ്രൊഫൈല്‍ ഫോട്ടോയിലും ഈ ചങ്കിടിപ്പ് വ്യക്തം. കായികമന്ത്രിക്ക് പോലും ഈ ആവേശമില്ലാതെപോയത് ആശാന്റെ കുറ്റമല്ലല്ലോ. ‘
ചങ്കിടിപ്പാണ്….അര്‍ജന്റിന, അന്നും ഇന്നും എന്നും- എന്നാണ് ആശാന്‍  കുറിച്ചത്. എതിരാളികളെ പന്തുതട്ടുന്നതുപോലെ വായിട്ടലച്ച് ഓടിക്കാനുള്ള കരുത്തിന് ഈ കാല്‍പന്തുകളിലെ താളം കിട്ടിയതിനു പിന്നിലും ഈ അര്‍ജന്റിന പ്രേമം തന്നെയാകണം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here