ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്കായി വിക്കറ്റ് കാക്കുന്ന അലിസ ഹീലിയയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് സ്റ്റാര്‍ക് അടുത്തുണ്ടാകും. ഇതിനായി ഓസ്‌ട്രേലിയര്‍ പേസ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക് ദക്ഷിണാഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്കു മടങ്ങി.

വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത് ഞായറാഴ്ചയാണ്. മത്സരത്തില്‍ ഭാര്യയ്ക്ക് പ്രോത്സാഹനവുമായി സ്റ്റാര്‍ക് മെല്‍ബല്‍ ഗാലറിയിലുണ്ടാകും. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനം സ്റ്റര്‍ക്ക് കളിക്കില്ല. 2016 ഏപ്രിലിലായിരുനനു സ്റ്റാര്‍ക്കിന്റെയും അലിസയുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here