മഷരാനോ മതിയാക്കി, ഇനി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കില്ല

0

മോസ്‌കോ: ഹവിയര്‍ മഷരാനോ, നാലു ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ അര്‍ജന്റീനയുടെ വിസ്മരിക്കാനാകാത്ത പ്രതിരോധ താരം. ഫ്രാന്‍സിനോടു പ്രീക്വാര്‍ട്ടറിലുണ്ടായ തോല്‍വിയോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ കളിക്കുന്നത് അവസാനിപ്പിച്ചു.

ഇതാണ് ഉചിതമായ സമയമെന്നും യുവതാരങ്ങള്‍ക്കായി വഴി മാറേണ്ടതുണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മഷരാനോ വ്യക്തമാക്കി. 147 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മഷരാനോവാണ് അര്‍ജന്റീനയ്ക്കായിഏറ്റവുമധികം മത്സരങ്ങളില്‍ കഴിച്ച റിക്കോര്‍ഡിന് ഉടമ. 2003ല്‍ ജൂലൈയില്‍ ഉറുഗ്വെയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് മഷരാനോ രാജ്യത്തിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ക്ലബുകള്‍ക്കായി തുടര്‍ന്നും കളിക്കുമെന്ന് മഷരാനോ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here