സിഫ്‌നിയോസ് ടീം വിട്ടു, രണ്ടു പേരെ ഒഴിവാക്കാന്‍ നീക്കം

0
5

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് അഴിച്ചു പണിയുന്നു. ഫോര്‍വേഡ് സിഫ്‌നിയോസ് ടീം വിട്ടു. മറ്റു രണ്ടു താരങ്ങള്‍ കൂടി മാറ്റപ്പെട്ടേക്കാം.
ഇന്‍ര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണായ പശ്ചാത്തലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ വിദേശ താരങ്ങളുടെ കാര്യത്തില്‍ മാറ്റം വരുത്തുന്നത്.
മാനേജുമെന്റുമായി പരസ്പര ധാരണയിലെത്തിയശേഷമാണ് ഈ സീസണില്‍ നാലു ഗോളുകള്‍ നേടിയ സിഫ്‌നിയോസ് ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലേക്കു നയിച്ച കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്നോ നാളെയോ സിഫ്‌നിയോസ് മടങ്ങും. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തിയ ടീം മാനേജുമെന്റ് താരത്തിന് എല്ലാ ആശംസകളും നേര്‍ന്നു.
വലിയ പ്രതീക്ഷയോടെ എത്തിച്ച താരമാണ് ദിമിറ്റാര്‍ ബെര്‍ബെറ്റോവ്. എന്നാല്‍, പ്രതിക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള മറ്റൊരു താരവുമായുള്ള കരാറും അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here