ടെന്നീസ്… ഞാന്‍ നിന്നോട് വിട പറയുന്നു- ഷറപ്പോവ

0
11

ന്യൂയോര്‍ക്ക്: അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്നു വിരമിച്ചു. ടെന്നീസ്… ഞാന്‍ നിന്നോടു വിരമിക്കുന്നുവെന്ന തലക്കെട്ടോടുകൂടി ഷറപ്പോവ വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസനില്‍ എഴുതിയ ലേഖനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2004 ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡല്‍ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. 2005ല്‍ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വര്‍ഷം യു.എസ് ഓപ്പണ്‍ കിരീടം നേടി. 28 വര്‍ഷത്തെ കരിയറില്‍ അഞ്ചു ഗ്രാന്‍ഡ് സ്ലാമുകളാണ് ഷറപ്പോവ നേടിയത്. കൗമാര പ്രായത്തില്‍ ടെന്നീസ് കോര്‍ട്ടിലെത്തി ലോക ഒന്നാം നമ്പര്‍ താരമായി മാറിയ ഷറപ്പോവ നിലവില്‍ 373-ാം റാങ്കിലാണ്. 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here