ദുബായ്: റഷ്യയുടെ യാന്‍ നീപോംനീഷിയെ മറികടന്ന് ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ഒരിക്കല്‍കൂടി ചൂടി മാഗ്‌നസ് കാള്‍സന്‍. പതിനൊന്നാം ഗെയിമിന് ഒരുങ്ങുമ്പോള്‍ കിരീടത്തില്‍ നിന്നു ഒരു പോയിന്റ് മാത്രമകലെയായിരുന്ന കാള്‍സന്‍ ചടുലമായ നീക്കങ്ങളിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ (17 കോടി ഇന്ത്യന്‍ രൂപ) കാള്‍സന് ലഭിക്കും. 2013 ല്‍ ആദ്യ ലോക ചെസ് ചാമ്പ്യന്‍ പട്ടം ചൂടിയ കാള്‍സന്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് അതു നിലനിര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here