ബോക്‌സിംഗില്‍ ലവ്‌ലിന ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചു

ടോക്യോ: വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (4-1) ലവ്‌ലിന സെമിയിലേക്കു പ്രവേശിച്ചത്. പരാജയം നേരിട്ട ചെന്‍ നിന്‍ ചിന്‍ നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമാണ്. ഇതോടെ മീരാബായ് ചാനുവിനു ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here