സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്‌ബോളറായി ബാഴ്‌സലോണ താരം ലയണന്‍ മെസിയെ തിരഞ്ഞെടുത്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് നേട്ടം. ഇതാറാം തവണയാണ് മികച്ച ഫുട്‌ബോളറായി മെസിയെ തെരഞ്ഞെടുക്കുന്നത്.

ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍. വനിതാ ഗോള്‍കീപ്പറായി ഡച്ച് താരം സാണി വാന്‍ഡറിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലിവര്‍പൂളിന്റെ ജുര്‍ഗന്‍ ക്ലോപ്പിനാണ് മികച്ച പരിശീലകന്‍. മികച്ച ഗോള്‍ പുരസ്‌കാരം ഡാനിയല്‍ സോറിക്ക് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here