മെസ്സിക്ക് ബാലണ്‍ ദ്യോര്‍, ഇത് ആറാം തവണ

0

പാരിസ്: ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്‍മാരാക്കിയതും അര്‍ജന്റീനയെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയിലെത്തിച്ചതുമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കയത്.

മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെയാണ് മെസ്സിയുടെ ബാലണ്‍ ദ്യോര്‍ നേട്ടം. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിനു മുമ്പ് പുരസ്‌കാരം നേടിയത്.

ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡെയകിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് മെസ്സിയുടെ മുന്നേറ്റം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സാദിയേ മാനെ, മുഹമ്മദ് സല എന്നിവര്‍ അടുതത സ്ഥാനങ്ങളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here