ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍മഴ, തോല്‍വി ആറ് ഗോളിന്

0

കൊച്ചി: ലാലഗ വേള്‍ഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ പെരുമഴ. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് മെല്‍ബണ്‍ സിറ്റി എഫ് സി ബ്‌ളാസ്റ്റേഴ്‌സിനെ ചുരുട്ടിക്കെട്ടി. മെല്‍ബണ്‍ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകള്‍ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകള്‍. ഡാരിയോ വിദോസിച്ച്, ലാല്‍ചാന്‍ വെയ്ല്‍സ്, ഡാമി നജാരിനെ, ഫോര്‍ണാരോളി  എന്നിവരാണ് മെല്‍ബണ്‍ സിറ്റിയുടെ ഗോളുകള്‍ നേടിയത്. എന്നാല്‍, കാര്യമായ ആക്രമണങ്ങള്‍ക്കുപോലും ബ്ലാസ്‌റ്റേഴ്‌സിനു സാധിച്ചില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here