എറിഞ്ഞു വീഴ്ത്തി കൊല്‍ക്കത്ത ക്വാളിഫയറില്‍ കടന്നു

0

കൊല്‍ക്കത്ത: വിജയത്തിലേക്കു മുന്നേറിയ രാജസ്ഥാനെ അവസാന ഓവറുകളില്‍ ബോളിംഗിലൂടെ തളച്ച് കൊല്‍ക്കത്ത ഐ.പി.എല്ലിന്റെ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 25 റണ്‍സിന് കൊല്‍ക്കത്ത വിജയം ഉറപ്പിച്ചു. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത സണ്‍റൈസേഴസ് ഹൈദരാബാദുമായി വെള്ളിയാഴ്ച ഏറ്റുമുട്ടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here