റണ്‍വേട്ടയില്‍ രണ്ടാമനായി കോലി, വിന്‍ഡീസിനെതിരെ ഉയര്‍ന്ന സ്‌കോറിനും ഉടമ

0

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം ഇനി വിരാട് കോലി. 11,363 റണ്‍സ് നേടിയിരുന്ന സൗരവ് ഗാംഗുലിയെയാണ് കോലി ഇന്ത്യ വീന്‍ഡീസ് പോരാട്ടത്തില്‍ മറി കടന്നത്. ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയ മത്സരത്തില്‍, വിന്‍ഡീസിനെതിരെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും കോലി സ്വന്തം പേരിലാക്കി.

മഴയ്ക്കിടെ, 280 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ 42 ഓവറായപ്പോള്‍ ഓള്‍ ഔട്ടായി. ഇന്ത്യ നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് സ്വന്തമാക്കിയിരുന്നു. മഴ മൂലം കഴി 46 ഓവറാക്കി നിജപ്പെടുത്തിയിരുന്നു. 125 പന്തില്‍ നിന്ന 120 നേടി കോലി തന്റെ കരിയറിലെ 42-ാം സെഞ്ച്വറി എഴുതി ചേര്‍ത്തു. 26 വര്‍ഷം പഴക്കമുള്ള മിയാന്‍ദാദിന്റെ റെക്കോഡ് മറികടന്നാണ് കോലി വീന്‍ഡിസിനെതിരായ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ചത്.

അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍, കോലിക്കൊപ്പം ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here