ചരിത്രം… കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയില്‍ പ്രവേശിച്ചു

0
4

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ആദ്യത്തെ സെമി പ്രവേശനം.

195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് പേസര്‍മാരുടെ തന്ത്രങ്ങളെ അതിജീവിക്കാനായില്ല. സ്‌കോര്‍ 81 ലെത്തിയപ്പോള്‍ ഇന്നിംഗ് അവസാനിച്ചു. 114 റണ്‍സിന്റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്. സ്‌കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.

ആദ്യ ദിവസം മുതല്‍ പേസ് ബൗളര്‍മാരുടെ തേരോട്ടം നടന്ന കൃഷണഗിരിരിയില്‍ ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍ എന്നിവരുടെ പ്രകടനമാണ് വിജയം ഉറപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here