കൊച്ചി: ആറം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല ചലിപ്പിച്ച് എ.ടി.കെ മണ്ണപ്പടയെ നിശബ്ദമാക്കി. ആക്രമിച്ച് കളിച്ച് ഗ്യാലറിയെ നിശബ്ദരാക്കിയ എ.ടി.കെയ്ക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു മറുപടി ഗോളുകളും ക്യാപ്ടന്റെ കാലുകളില്‍ നിന്ന് പിറന്നത് ആദ്യ പകുതിയില്‍ തന്നെ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച് കൊച്ചിയിലെ ഹോം ഗൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ യാത്ര തുടങ്ങി.

ബ്രിട്ടീസ് താരം ജെറാര്‍ഡ് എംചൂഗാണ് എ.ടി.കെയ്ക്കുവേണ്ടി ആറാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല ചലിപ്പിച്ചത്. പെനാല്‍റ്റി ബോക്‌സില്‍ ജയേഷ് റാണയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബച്ചെ ഗോളാക്കി മാറ്റി. പിന്നാലെ രണ്ടാമതും വല ചലിപ്പിച്ച് ഒന്നാം പകുതിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ഓഗ്ബച്ചെയാണ് കളിയിലെ കേമന്‍.

LEAVE A REPLY

Please enter your comment!
Please enter your name here