വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്.സിയെ തകര്‍ത്ത കേരള ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയില്‍ വീണ്ടും ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

പ്രതിരോധതാരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖാബ്രയുമാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ആദ്യപകുതിയില്‍ വലകുലുക്കിയത്. ഖാബ്ര ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയില്‍ ഒന്നാമതെത്തിയത്. തോല്‍വിയെ മാറ്റി നിര്‍ത്തി ബ്ലാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here