വിവാദത്തിന്റെ ഗന്ധമുള്ള ഗോള്‍, വീണ്ടും വലകുലുക്കി ഹ്യൂം

0
5

 

മുംബൈ: വിവാദം സൃഷ്ടിച്ച ഗോളിലൂടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബൈയെ അവരുടെ തട്ടകത്തില്‍ തളച്ചത് ഇയാന്‍ ഹോമിന്റെ അവസരോചിതമായ ഗോളിലൂടെ. 24-ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ഇതോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് മടങ്ങിയെത്തി.
മാര്‍ക്കോസ് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച കിക്കിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ ലഭിച്ചത്. ആസൂത്രിതമായി കിക്ക് എടുക്കാന്‍ നില്‍ക്കാതെ ശരവേഗത്തില്‍ കിക്കെടുത്ത കറേജ് പെക്കൂസണ്‍ പന്ത് ഹ്യൂമിന് നല്‍കി. പ്രതിരോധ നിരയെയും ഗോളിയെയും നോക്കുകുത്തിയാക്കി ഹ്യൂം അത് വലയിലേക്ക് പായിച്ചു. മുംബൈ താരങ്ങളുടെ എതിര്‍പ്പ് തള്ളി റഫറി ഗോള്‍ അനുവദിച്ചതോടെ കേരളം മുന്നിലെത്തുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനുള്ള അവസരം ഇരു ടീമുകള്‍ക്കും പ്രയോജനപ്പെടുത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here