കലിപ്പടക്കണം, കപ്പടിക്കണം… ഗോളടിയില്‍ പിന്നിലും, ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു

0
1

കൊച്ചി: കലിപ്പടക്കണം, കപ്പടിക്കണം…പക്ഷേ ഗോളടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിലും മറന്നു. ഗോവയോട് അവരുടെ തട്ടകത്തിലേറ്റ കനത്ത പരാജയത്തിനു പകരം വീട്ടുമെന്നു പ്രതീക്ഷിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനു കൊച്ചിയിലും അടി തെറ്റി.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോയോട് തോറ്റു. ഇതോടെ സെമിഫൈനല്‍ സാധ്യതകള്‍ മങ്ങുന്ന അവസ്ഥയിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് നീങ്ങി തുടങ്ങി. അവശേഷിക്കുന്ന ആറു മത്സരങ്ങള്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിനു ഇനി നിര്‍ണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here