ആക്രമിക്കാൻ തുനിഞ്ഞപ്പോൾ പ്രതിരോധിക്കാന്‍ മറന്നു…ഹോം ഗൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനു വമ്പന്‍ തോല്‍വി

കൊച്ചി | ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഈ സീസണിലെ ആദ്യ തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് എ.ടി.കെ. മോഹന്‍ ബഗാനോട് മഞ്ഞപ്പട തോറ്റത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായത്.

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ദിമിത്രി പെട്രറ്റോസിന്റെ ഹാട്രിക്കും ലെനി റോഡ്രിഗസ്, ജോണി കൗക്കോ എന്നിവരുടെ ഗോളുകളുമായിരുന്നു എ.ടി.കെയുടെ സമ്പാദ്യം. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി. രാഹുലും ഗോളുകള്‍ നേടി.

തുടക്കത്തിലെ ആക്രമണത്തിലൂന്നിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എന്നാല്‍, ലഭിച്ച പല അവസരങ്ങളും ഗോളാക്കി മാറ്റാനായില്ല.

kerala-blasters-vs-atk-mohun-bagan-isl-2022

LEAVE A REPLY

Please enter your comment!
Please enter your name here