വാസ്കോ | കരുത്തരായ ജംഷഡ്പൂര്‍ എഫ്.സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്കു നടന്നു കയറി. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയില്‍ ജംഷഡ്പുരിനെ സമനിലയില്‍ (1- 1) തളച്ചാണ് മഞ്ഞച്ചടയുടെ ഫൈനല്‍ പ്രവേശനം. ഇതു മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കളിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോല്‍ നേടിയത്. ജംഷഡ്പൂരിന്റെ സമനില വന്നത് 50-ാം മിനിട്ടില്‍ പ്രണോയ് ഹാള്നര് വഴിയാണ്. അതാകട്ടെ വിവാദത്തിന്റെ ചുവയോടെയുമായിരുന്നു.