പനാജി: എ.ടി.കെ മോഹന്‍ ബഗാനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി. രാഹുലിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രാഹുലിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടു.

രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മുംബൈയിലേക്ക് മാറ്റുകയാണെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. നാഭീഭാഗത്തുള്ള പേശിയ്ക്ക് കീറലുണ്ടെന്ന് (ഗ്രോയിന്‍ മസില്‍ ടിയര്‍) ബ്ലാസ്റ്റേഴ്സ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here