മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശ. ഗോള്‍ കീപ്പിന്റെ ആദ്യപാഠങ്ങള്‍ പോലും വിസ്മരിച്ച് മൂന്നാമത്തെ ഗോളും ഏറ്റുവാങ്ങി മഞ്ഞപ്പട എഫ്.സി. ഗോവയ്ക്കു മുന്നില്‍ കീഴടങ്ങി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ പിറന്നത് വിന്‍സന്റ് ഗോമസിലൂടെ 90-ാം മിനിട്ടിലാണ്. തൊട്ടു പിന്നാലെ രണ്ടാമത്തെ മഞ്ഞകാര്‍ഡും വാങ്ങി ക്യാപ്റ്റര്‍ കോസ്റ്റ നമോയിനെസു പുറത്തേക്ക്.
ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ അബദ്ധങ്ങളാണ് ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ഗോളിയുടെ പിഴവുകള്‍ മുതലെടുത്താണ് ഇഗോര്‍ അംഗുലോ രണ്ടു തവണ വല കുലുക്കിയത്. രണ്ടാമത്തെ തോല്‍വിയോടെ പോയിന്റു പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍.