ഫുട്‌ബോള്‍ ദൈവസങ്ങള്‍ ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം, എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ജയിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി

മഡ്ഗാവ്: ഫുട്‌ബോള്‍ ദൈവങ്ങള്‍ ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

ചുവപ്പു കാര്‍ഡുകണ്ട് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന അര്‍ജന്റീന താരം ഹോര്‍ഹെ പെരേര ഡയസിന്റെ ഇരട്ടഗോളുകളാണ് കളിയിലെ ഹൈലൈറ്റ്. ഈ ഗോളുകളുടെ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടാം പകുതിയില്‍, 52, 55 മിനിട്ടുകളിലാണ് ഡയസിലൂടെ ഗോളുകള്‍ പിറന്നത്. 90ാം മിനിട്ടില്‍ ഫ്രീകിക്കില്‍ നിന്ന് ആഡ്രിയന്‍ ലൂണ മൂന്നാമത്തെ ഗോള്‍ കൂട്ടിചേര്‍ത്തു. കളിയിലുടനീളം ചെന്നൈയില്‍ എഫ്.സിയുടെ പരിശ്രമങ്ങള്‍ തലനാരിഴയ്ക്കു വലയില്‍ പതിക്കാതെ പോകുന്ന കാഴ്ചയാണ് കണ്ടത്.

എട്ടാമത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here