ക്യാപ്റ്റന്‍ ലൂണയുടെ ഇരട്ടഗോള്‍, അവസാന സെക്കന്റുകളില്‍ എടികെയ്ക്കു സമനില ഗോള്‍

പനജി: രണ്ടു തവണ ലീഡെടുത്തിട്ടും സമയം കളഞ്ഞതിനു യെല്ലോ കാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരം സമനിലയിലായതോടെ 30 പോയിന്റുമായി എടികെ പട്ടികയില്‍ ഒന്നാമതെത്തി. 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നാലാമതും തുടരുന്നു.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് (7, 64) ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. ഡേവിഡ് വില്യംസ് (8), ജോനി കൗക്കോ (97) എന്നിവര്‍ എടികെയ്ക്കായി ഗോള്‍ മടക്കി. ബോക്‌സിനു വെളിയില്‍ നിന്നു പ്യൂട്ടിയ ഉയര്‍ത്തി നല്‍കിയ പന്ത് പിടിച്ചെടുത്ത അഡ്രിയാന്‍ ലൂണ ബഗാന്റെ ഗോള്‍ വലയുടെ വലതു മൂലയിലേക്കു തട്ടിയിട്ടു. ഇതോടെ കളിയുടെ സ്വഭാവം തന്നെ മാറുന്നതാണ് കളത്തില്‍ കണ്ടത്. സമനില ഗോളിനായി സര്‍വ തന്ത്രങ്ങളും എ.ടി.കെയുടെ നീക്കങ്ങള്‍. 90-ാ, മിനിട്ടില്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എ.ടി.കെ താരം പ്രബീര്‍ ദാസ് ചുവപ്പു കണ്ടു പുറത്തുപോയി. അധികസമയമായി ഏഴു മിനിട്ടാണ് റഫറി അനുവദിച്ചത്. 97-ാം മിനിട്ടില്‍ ജോനി കൗക്കോയുടെ ഗോളിലാണ് എ.ടി.കെ. സമനില പിടിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. രണ്ടു തവണ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തെങ്കിലും കരുത്തരായ എടികെ ഗോളുകള്‍ മടക്കി സമനില പിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here