കൊച്ചി: പ്രതിരോധത്തിലെ വീഴ്ചയ്ക്ക് വലിയ വില നല്കി ബ്ലാസ്റ്റേഴ്സ്. അശ്രദ്ധയും അനാസ്ഥയും കാര്യങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ അവസാന നിമിഷത്തില്‍ മുംബൈ സിറ്റി എഫ്.സിക്കു ഗോളും വിജയവും പിറന്നു. ഇതുവരെയും രണ്ടാമത്തെ മത്സരം വിജയിക്കാത്ത ടീമെന്ന പേര് ബ്ലാസ്റ്റേഴ്സ് ഇക്കുറിയും നിലനിര്‍ത്തുകയും ചെയ്തു.
മത്സരത്തിന്റെ 82-ാം മിനിട്ടിലാണ് മുംബൈ സിറ്റിക്ക് വിജയത്തിലേക്ക് വഴി തുറന്ന ഗോള്‍ പിറന്നത്. പിന്നാലെ ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്താന്‍ അവര്‍ക്കായില്ല. അധിക സമയത്ത് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റര്‍ പായിച്ച ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ രക്ഷപെടുത്തുക കൂടി ചെയ്തതോടെ കൊച്ചി സ്റ്റേഡിയത്തിലെത്തിയ മഞ്ഞകുപ്പായക്കാന് നിരാശയോടെ ഇരിപ്പിടങ്ങള്‍ വിട്ടെഴുന്നേറ്റു.