കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തിരിച്ചടി, പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റിന്‍ രാജിവച്ചു

0
2

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തിരിച്ചടി. മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റിന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ സീസണില്‍ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.ടീമിന്റെ സഹപരിശീലകനായ തങ്‌ബോയ് സിങ്‌തോയ്ക്കാണ് മുഖ്യ പരിശീലകന്റെ താത്കാലിക ചുമതല.രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറാണ് ടീമിന്റെതുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍സ്ഥാനമൊഴിഞ്ഞത്.ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനോടും നന്ദിയുണ്ടെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here