നായകന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 താരങ്ങള്‍ക്കെതിരെ നടപടി

0

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയ 13 താരങ്ങള്‍ക്കെതിരെ കെ.സി.എയുടെ നടപടി. അഞ്ചു താരങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയും എട്ടു പേരെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

റൈഫി വിന്‍സെന്റ് ഗോമസ്, രോഹന്‍ പ്രേം, കെ.എം ആസിഫ്, മുഹമ്മദ്, അസറുദ്ദീന്‍, സുധീപ് വാര്യര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജു സാംസണ്‍ അടക്കം എട്ടുപേരെയാണ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here