തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം തലസ്ഥാനത്ത് ക്രിക്കറ്റ് ആരവം. ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുക. കഴിഞ്ഞ രണ്ടു കളികളില്‍ ഓരോ ജയം പങ്കിട്ടതിനാല്‍ ചൊവ്വാഴ്ച ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.

മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇരുടീമും ഞായറാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. കോവളം ലീല റാവിസ് ഹോട്ടലിലാണ് ടീമുകള്‍ക്ക് താമസമൊരുക്കിയത്. ശനിയാഴ്ച രാജ്‌കോട്ടില്‍ മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യാത്ര വേണ്ടിവന്നതിനാല്‍ തിങ്കളാഴ്ച കളിക്കാര്‍ക്ക് പൂര്‍ണ വിശ്രമമാകും. ടീം അധികൃതര്‍ക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അടക്കം സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

1988 ജനുവരി 25ന് ആയിരുന്നു അന്താരാഷ്ട്ര മത്സരം അവസാനമായി തിരുവനന്തപുരത്ത് നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here