യോര്‍ക്കറുകളിലൂടെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ജസ്പ്രീത് ബുംറ ഇപ്പോഴിതാ ബാറ്റിംഗിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുംറ അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്.
57 പന്തുകള്‍ നേരിട്ട , 55 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉള്‍പ്പെടുന്നതാണ് ബുംറയുടെ ഇന്നിംഗ്സ്. ബുംറയുടെ കന്നി ഫസ്റ്റ് ക്ലാസ് യായിരുന്നു ഇത്.
ബുറംയുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഒന്നാംമിന്നിംഗ്സില് 194 റണ്‍സ് നേടിയത്. 57 ബോള്‍ നേരിട്ട ബുംറ 6 ഫോറിന്റെയും 2 സിക്സിന്റെയും അകമ്ബടിയില്‍ 55 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബുംറയ്ക്ക് പുറമേ യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ടി20 ശൈലിയില്‍ ബാറ്റ് വീശിയ പൃഥ്വി ഷാ 29 ബോളില്‍ 8 ഫോറുകളുടെ അകമ്ബടിയില്‍ 40 റണ്‍സെടുത്തു. ഗില്‍ 58 ബോളില്‍ 6 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്ബടിയില്‍ 43 റണ്‍സെടുത്തു.