റോം: ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗലോ റോസി (64) അന്തരിച്ചു. വിട പറയുന്നത് എക്കാലത്തെയും മികച്ച ഫോർവേഡുകളിൽ ഒരാൾ;ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്കാരങ്ങൾ ഒരേ വർഷം സ്വന്തമാക്കിയ അപൂർവ്വ പ്രതിഭ. ഇന്ന് പുലർച്ചെ ഇറ്റാലിയൻ ടി വി ചാനലായ ആർ എ ഐ സ്പോർട്സാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. 1982ലെ ലോകകപ്പിൽ ഇറ്റലി കിരീടം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചത് പൗലോ ആയിരുന്നു. സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് റോസിയായിരുന്നുസ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് റോസിയായിരുന്നു.
വാതുവയ്പ്പുവിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും എന്നാൽ ശക്തനായി തിരിച്ചുവന്ന് ലോകകപ്പും ബാലൻ ഡി ഓർ പുരസ്കാരവും ഒരേ വർഷം നേടിയ പൗലോ റോസിയുടെ ജീവിതം ഫുട്ബോൾ ലോകത്ത് തന്നെ സമാനതകളില്ലാത്തതാണ്.യുവന്റസ്, എസി മിലാൻ എന്നീ ടീമുകൾക്കായും റോസി ബൂട്ട് കെട്ടി. യുവന്റസിനായി നാല് വർഷക്കാലമാണ് റോസി കളിച്ചത്.വിരമിച്ചതിന് ശേഷം ടെലിവിഷൻ അവതാരകനായും ഇദ്ദേഹം ശ്രദ്ധനേടി. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹത്തിന്റെ വിയോഗവിവരം പത്നി ഫെഡെറിക കാപ്പെല്ലെറ്റയും സ്ഥീരീകരിച്ചു. അർജന്റീനിയൻ താരം ഡീഗോ മറഡോണ മരിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്.