മഡ്ഗാവ്: ഐ.എസ്.എല്‍ സെമിയില്‍ നാലാം സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ ഒന്നാം സ്ഥാനത്തെത്തിയ ജംഷഡ്പൂര്‍ എഫ്.സി. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയും മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
ജംഷഡ്പൂര്‍ എഫ്.സി കേരളാ ബ്ലാസ്റ്റേഴ്സ് സെമിയുടെ ആദ്യപാദം മാര്‍ച്ച് പതിനൊന്നിനും രണ്ടാം പാദം മാര്‍ച്ച് 15നും നടക്കും. രണ്ടാമത്തെ സെമിയുടെ ആദ്യ മത്സരം 12നും രണ്ടാമത്തേത് 16നും നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.
അവസാന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ ജംഷഡ്പുര്‍ എഫ്സി ഒരു ഗോളിനു പരാജയപ്പെടുത്തി ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കി. 19 കളികളില്‍നിന്നു 43 പോയിന്റു നേടി ജംഷഡ്പുര്‍ എഫ്.സി. ലീഗില്‍ ഒന്നാം സ്ഥാനവും വിന്നേഴ്സ് ഷീല്‍ഡും സ്വന്തമാക്കി. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യതയ്ക്കൊപ്പം 3.5 കോടി രൂപയും അവര്‍ക്കു ലഭിക്കും. ആറു കോടി രൂപയാണ് ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പ് സമ്മാനം. റണ്ണേഴ്സ് അപ്പിനു മൂന്നു കോടിയും സെമി ഫൈനലിസ്റ്റുകള്‍ക്കു 1.5 കോടിയും ലഭിക്കും.