ഒടുക്കം പിഴച്ച് ബ്ലാസ്‌റ്റേഴ്‌സ്, വീണ്ടും സമനില

0

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിലും വിജയം കൈവിട്ട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സി.കെ വിനീതിന്റെ അത്യുഗ്രന്‍ ഗോളില്‍ മുന്നിലെത്തിയെങ്കിലും 84ാം മിനുറ്റില്‍ അനാവശ്യ ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് സമനില ക്ഷണിച്ചുവരുത്തുകയായിരുന്നു. അവസാന നിമിഷം സി.കെ വിനീതിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി നിഷേധിച്ചതും ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി.

കൊച്ചിയിലെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായി എത്തിയ പോപ്ലാറ്റ്‌നിക് എടുത്ത കോര്‍ണറില്‍ മലയാളി താരം സി.കെ വിനീത്(48) ആദ്യ ഗോള്‍ നേടി. ഐഎസ്എല്ലില്‍ മഞ്ഞക്കുപ്പായത്തില്‍ സി.കെയുടെ പത്താം ഗോളാണിത്.

ബോക്‌സില്‍ അനാവശ്യമായി പന്ത് കൈവശം വച്ച ബ്ലാസ്റ്റേഴ്‌സ് 84ാം മിനുറ്റില്‍ കനത്ത വില നല്‍കേണ്ടിവന്നു. കോട്ടാലിന്റെ പാസില്‍ നിന്ന് കാലുഡെറോവിച്ച്(84) ഡല്‍ഹിയെ സമനിലയിലെത്തിച്ചു. പിന്നാലെ വിനീതിന് അര്‍ഹമായ പെനാല്‍റ്റിയും നിഷേധിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here