ഹ്യൂമേട്ടന്‍ കളം നിറഞ്ഞാടി, ബ്‌ളാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

0
1

ഡല്‍ഹി : കലിപ്പില്‍ ഹ്യൂമേട്ടന്‍ കളം നിറഞ്ഞാടി, ബ്‌ളാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം.കളിയുടെ പതിനൊന്നാം മിനുട്ടില്‍ ബ്‌ളാസ്റ്റേഴ്‌സ് ആദ്യ ഗോളടിച്ചു. ബോക്‌സില്‍ നിന്ന് കറേജ് പെക്കൂസണിന്റെ പാസ് തട്ടിയകറ്റാന്‍ ശ്രമിച്ച ശല്‍ഹി പ്രതിരോധ നിരയെ കബളിപ്പിച്ച് ഹ്യൂം സ്‌കോര്‍ ചെയ്തു ( 10 ) ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി സമനില നേടി. റോമിയോ ഫെര്‍ണാണ്ടസാണ് ഫ്രീ കിക്കിലൂടെ സമനില ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ കലിപ്പോടെ കളിച്ച ഹ്യൂം രണ്ട് ഗോളുകള്‍ നേടി ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പിച്ചു.വിജയത്തോടെ ഒന്‍പതു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുകളുമായി ബ്‌ളാസ്റ്റേഴ്‌സ് ആറാമതെത്തി . ഡല്‍ഹി അവസാന സ്ഥാനത്ത് തന്നെയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here