കോപ്പലാശാനു മുന്നില്‍ ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് മറന്നു

0
2

ജംഷഡ്പൂര്‍: കളി മറന്ന ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരില്‍ കോപ്പലാശാനെ സന്തോഷിപ്പിച്ച് മടങ്ങി. പോയിന്റ് പട്ടികയില്‍ മികച്ച സ്ഥാനത്തെത്താമായിരുന്ന അവസരം കേരള ബ്ലാസ്‌റ്റേഴ്‌സ് നഷ്ടമാക്കി. ഇതുവരെ സ്വന്തം തട്ടകത്തില്‍ ജയിക്കാതിരുന്ന ജംഷഡ്പൂരിന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം.
കഴിഞ്ഞ രണ്ട് എവേ മത്സരത്തിലെ പോരാട്ടവീര്യം പുറത്തെടുക്കാന്‍ കേരളത്തിനായില്ല. കളി തുടങ്ങി 22ാം സെക്കന്‍ഡില്‍ തന്നെ റെക്കോര്‍ഡ് വേഗത്തില്‍ ഗോളടിച്ചാണ് ജംഷഡ്പൂര്‍ തുടങ്ങിയത്. ജെറി മോഷിങ്തങയുടെ കാലില്‍ നിന്ന് പറന്ന ആ ഗോളിന്റെ മികവില്‍ ജംഷഡ്പൂര്‍ ഫോമിലെത്തി. 31ാം മിനിറ്റില്‍ അഷിം ബിശ്വാസിന്റെ വക ജംഷഡ്പൂരിന് രണ്ടാം ഗോള്‍.

പിന്നീട് തിരിച്ചടിക്ക് ശ്രമിച്ച കേരളത്തിന് ഒന്നും ചെയ്യാനായില്ല. ഇഞ്ചുറി ടൈമില്‍ മാര്‍ക്ക് സിഫ്‌നിയോസാണ് കേരളത്തിന്റെ അഭിമാനം കാത്ത് ഒരു മറുപടി ഗോള്‍ നല്‍കിയത്. 78ാം മിനിറ്റില്‍ ഹ്യൂമിന് പകരമെത്തിയാണ് സിഫ്‌നിയോസ് മിന്നിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here